Thursday, June 12, 2008

ഗുളികപുരാണം

പൌരാണിക കാലത്ത് മഹര്‍ഷിമാരാല്‍ വിരചിതമായ ഗ്രന്ഥങ്ങളിലൊന്നും ഗുളികനേക്കുറിച്ച് കാര്യമായി പരാമര്‍ശിക്കുന്നില്ല. എന്നാല്‍ കേരളീയ ജ്യോതിഷസമ്പ്രദായത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ ദശാധ്യായിയിലും പ്രശ്നമാര്‍ഗ്ഗത്തിലും ഗുളികനെ വളരെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ ജ്യോതിഷികള്‍ ഫലപ്രവചനത്തിന് ഗുളികന്റെ സ്ഥിതിയും വിശകലനം ചെയ്യുന്നുണ്ട്.

ഗുളികന്‍ ഒരു ഗ്രഹമാണെന്നൊന്നും എവിടെയും പറയുന്നില്ല. മാത്രവുമല്ല മറ്റു ഗ്രഹങ്ങളേപ്പോലെ കൃത്യമായ സഞ്ചാരപഥമോ മറ്റോ ഇതിനുള്ളതായും കാണുന്നില്ല. എന്നാല്‍ എല്ലാ ദിവസവും പകലും രാത്രിയിലും ചില പ്രത്യേക സമയങ്ങളില്‍ ഗുളികന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി ജ്യോതിഷം പറയുന്നു.

ഗുളികനെ വളരെ കടുത്ത പാപഗ്രഹമായിട്ടാണ് കരുതുന്നത്. മന്ദന്‍ എന്ന് പേരുള്ള ശനിയുടെ പുത്രനായതിനാല്‍ ഗുളികന് മാന്ദിയെന്നും പേരുണ്ട്. ഗ്രഹനിലയില്‍ ‘മാ’ എന്നെഴുതിയാണ് ഗുളികന്റെ സ്ഥാനം രേഖപ്പെടുത്തുന്നത്. അരയ്ക്ക് കീഴ്പ്പോട്ട് പാമ്പിന്റെ രൂപം, ക്രൂരദൃഷ്ടിയുള്ള മൂന്ന് കണ്ണുകള്‍, നീചമായ പാപകര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള പ്രവണത, കണ്ണില്‍ക്കാണുന്ന ഏതിനേയും നശിപ്പിച്ചു കളയാനുള്ള സ്വഭാവം എന്നിങ്ങനെ ക്രൂരതയുടെ പര്യായമാണ് മാന്ദി.

ഗ്രഹനിലയിലെ ഗുളികന്റെ ദൃഷ്ടിയും പ്രത്യേകത നിറഞ്ഞതാണ്. തന്റെ വലത്തേക്കണ്ണുകൊണ്ട് നില്‍ക്കുന്നതിന്റെ ഇടത്തുവശത്തേക്കും (രണ്ടാം ഭാവം) ഇടത്തേക്കണ്ണുകൊണ്ട് വലത്തുവശത്തേക്കും (പന്ത്രണ്ടാം ഭാവം) മാന്ദി ദൃഷ്ടിപായിക്കുന്നു. കൂടാതെ സാധാരണപോലെ ഏഴാം ഭാവത്തിലേക്കും നോക്കുന്നുണ്ട്. മാന്ദി സ്ഥിതി ചെയ്യുന്നതും ദൃഷ്ടി ചെയ്യുന്നതുമായ എല്ലാ ഭാവങ്ങളെയും ആകെ നശിപ്പിക്കുമെന്നാണ് പ്രമാണം. മാത്രവുമല്ല കൂടെ നില്‍ക്കുന്ന ശുഭഗ്രഹങ്ങളേക്കൂടിപ്പോലും മാന്ദി കുഴപ്പക്കാരാക്കുമത്രെ. ഗ്രഹനിലയില്‍ ശനിയുമായുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ബന്ധം ഗുളികന്റെ നശീകരണശക്തിയെ വര്‍ധിപ്പിക്കുന്നു.

ഗുളികന്‍ പകല്‍ ഉദിക്കുന്ന സമയങ്ങള്‍ (ഗുളിക കാലം)
ഞായര്‍ - സൂര്യോദയം കഴിഞ്ഞ് 26 നാഴികയ്ക്ക്

തിങ്കള്‍ - 22 നാഴികയ്ക്ക്

ചൊവ്വ - 18 നാഴികയ്ക്ക്

ബുധന്‍ - 14 നാഴികയ്ക്ക്

വ്യാഴം - 10 നാഴികയ്ക്ക്

വെള്ളി - 6 നാഴികയ്ക്ക്

ശനി - 2 നാഴികയ്ക്ക്

ഗുളികന്‍ രാത്രി ഉദിക്കുന്ന സമയങ്ങള്‍

ഞായര്‍ - സൂര്യാസ്തമനം കഴിഞ്ഞ് 10 നാഴികയ്ക്ക്

തിങ്കള്‍ - 6 നാഴികയ്ക്ക്

ചൊവ്വ - 2 നാഴികയ്ക്ക്

ബുധന്‍ - 26 നാഴികയ്ക്ക്

വ്യാഴം - 22 നാഴികയ്ക്ക്

വെള്ളി - 18 നാഴികയ്ക്ക്

ശനി - 14 നാഴികയ്ക്ക്

22 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

ഗ്രഹനിലയിലെ കുഴപ്പക്കാരനാണ് ഗുളികന്‍

ശ്രീ said...

ഒരു ഇടവേളയ്ക്കു ശേഷമാണല്ലോ അനൂപേട്ടാ ഗുളികന്റെ വരവ്...
:)

Anoop Technologist (അനൂപ് തിരുവല്ല) said...

നല്ല തിരക്കാണു ശ്രീ. അതുകാരണം ഇപ്പോ എഴുത്തും വായനയുമൊന്നുമില്ല.

G.MANU said...

ജാതകപ്രകാരം എനിക്കിപ്പോ വ്യാഴമാണ്‍്. അപ്പോ ഗുളികകാലം വന്നാലെന്താവും അവസ്ഥ ഈശോയേ എന്ന് ഒരു ചേട്ടന്‍ പറഞ്ഞതോര്‍ത്തുപോയി...

പ്രവീണ്‍ ചമ്പക്കര said...

എനിക്ക് വളരെ അധികം താത്പര്യം ഉള്ള ഒരു വിഷയം. കൂടുതല്‍ പ്രതീക്ഷിക്കുന്നു.......

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഗുളികന്‍ ആളു കൊള്ളാല്ലോ

Anonymous said...

അനൂപിന്റെ ഗുളികൻ നന്നായി.തുടർന്നും എഴുതുക.
കുറച്ച് നാ‍ൾ മുൻപ് ഞാൻ എന്റെ ജനനസമയം തന്നിരുന്നു(ഫലം പറയാൻ)എന്തായി കാര്യങ്ങൾ.

ജഗ്ഗുദാദ said...

വളരെ ഇന്ഫോര്‍മടീവ് ആയിരിക്കുന്നു.. ഇത്തരം കാര്യങ്ങള്‍ പഠിക്കുവാനും ചര്ച്ച ചെയ്യുവാനും പരിമിതമായ ഇടങ്ങളെ ഉള്ളു ഇന്നു. അതിനാല്‍ ഈ ഉദ്യമത്തെ ഞാന്‍ അങ്ങേയറ്റം അഭിനന്ദിക്കുന്നു.. തുടര്‍ന്നും മുടക്കമില്ലാതെ എഴുതുക..

ജ്യോതിഷം പഠിക്കണം എന്ന് വളരെ നാളായി ഉള്ള ഒരു ആഗ്രഹമാണ്, ഒന്നിനുമല്ല ഇതും ഒരു ശാസ്ത്രം അല്ലെ? അതും നൂറ്റാണ്ടുകളായി നമ്മള്‍ അനുവര്‍ത്തിച്ചു വന്നതും, ഇപ്പോളും ഒരാള്‍ക്കും ചോദ്യം ചെയ്യപ്പെടാന്‍ ആകതതുമായ കണക്കിന്റെ കൃത്യത.

പഠിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ലളിതമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനു പ്രത്യേകം അഭിനന്ദനം.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഗുളികന്‍ പക്ഷേ കേരളത്തില്‍ മാത്രം അറിയപ്പെടുന്ന ശനിയുടെ പുത്രനല്ലേ?
പുറത്തെവിടെയും ഇതിനെ പറ്റി പരാമര്‍ശമില്ലല്ലോ?

Sentimental idiot said...

പേരു ഷഫീക് ..................ജനനം 08-12-1986,
1.20 pm കുടുതല്‍ വിവരങ്ങള്‍ ദയവായി ഒന്നറിയിക്കണം

Manu said...

Good attemt to impart information in astrology
Manukpillai, MA Astrology
manukpillai@gmail.com

മേരിക്കുട്ടി(Marykutty) said...

puthiya post onnum ille jyothishathil??

Manu said...

Dear Sri Anoop
I would like to have a copy of ശ്രീപതിപദ്ധതി - വ്യാഖ്യാനം പി.എസ്.പുരുഷോത്തമന്‍ നമ്പൂതിരി

Hope you will help me.

ManuKrishnaPillai, MA Astrology
manukpillai@gmail.com

ഗൗരി(GOURI) said...

ഗുളികനെ എനിക്കിഷ്ടമില്ല!

ടോട്ടോചാന്‍ said...
This comment has been removed by the author.
ടോട്ടോചാന്‍ said...

എല്ലാ ഗ്രഹങ്ങള്‍ക്കും കൂടി ആകെ പന്ത്രണ്ടു ഭാവം. അതില്‍ മൂന്നെണ്ണം മാന്ദി കൊണ്ടു പോയി..ബാക്കി ഒന്‍പത്.. ഇനി ശനി എത്രയെണ്ണം കൊണ്ടു പോകും പിന്നെ ചൊവ്വ...
സാധാരണ മനുഷ്യരെ അങ്ങിനെ ഒരു കുഴപ്പവുമില്ലാത്ത ഗ്രഹങ്ങള്‍ കഷ്ടത്തിലാക്കും. പക്ഷേ ജ്യോതിഷികള്‍ക്ക് എല്ലാ പാപഗ്രഹങ്ങളും ശുഭകാലമാണ്.. ജീവിച്ചു പോകാം...


ഓ.ടോ.
ആദ്യ കമന്റ് ഡിലീറ്റുന്നു. ഒരു ചെറിയ പിശക് പറ്റി.. മനസ്സില്‍ സങ്കല്പിച്ചതില്‍ ഒരു പിശകു പറ്റിയതാണ്...

Anil cheleri kumaran said...

വിജ്ഞാനപ്രദം.. അനൂപ്.

Homo sapien said...

ഈ ഗുളികനെ കാണാനാവുമോ ?

Anonymous said...

illa

Manoj said...

പുതിയ അറിവ് പകര്‍ന്നു തന്നതിന് വളരെയധികം നന്ദി, അനൂപ്‌. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Homo sapien said...

സര്,
ഈ ഗുളികകാലം കണക്കാക്കിയിരിക്കുന്നത് എന്തിനെ അടിസ്ഥാനമാക്കിയാണെന്ന് പറയാമോ?

ഷിൻസ് പീറ്റർ said...

എ൯റ ഗ്രഹനിലയില് മാന്ദി ഇല്ല...അപ്പോള് ഗുളികഭവനം ഏതാണ്...