Monday, February 4, 2008

ജ്യോതിഷ ഗ്രന്ഥങ്ങളും ചരിത്രവും

ജ്യോതിഷം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കും അതില്‍ ഗവേഷണം നടത്തുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ഗ്രന്ഥങ്ങളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു. എനിക്കറിയാവുന്ന പുസ്തകങ്ങളുടെ പേരുമാത്രമാണിവിടെ കൊടുത്തിരിക്കുന്നത്. കൂടുതലറിയുന്ന മുറയ്ക്ക് ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്. വേറെ നല്ല കൃതികളേക്കുറിച്ചറിയാവുന്നവര്‍ പറഞ്ഞുതരാനപേക്ഷ.

ശിവപുത്രനായ ശ്രീ സുബ്രഹ്മണ്യന്‍ നിര്‍മ്മിച്ച സ്കന്ദഹോരയാണ് ജ്യോതിശാസ്ത്രത്തിന്റെ (അന്ന് ജ്യോതിശാസ്ത്രത്തിന്റെ ഭാഗമായിരുന്നു ജ്യോതിഷം) മൂലഗ്രന്ഥം. അഥര്‍വ്വവേദത്തിലെ മഹോപനിഷത്തെന്നും ജ്യോതിഷ്മതിയെന്നും അറിയപ്പെടുന്നതും ഇതു തന്നെ. ഈ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയും അല്ലാതെയും വ്യാസന്‍, ഭൃഹു, ഗര്‍ഗ്ഗന്‍, വസിഷ്ഠന്‍, വിശ്വാമിത്രന്‍, പരാശരന്‍, ശ്രീശുകന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ ഹോരാസംഹിതാദി ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചു.

മഹര്‍ഷികള്‍ രചിച്ച ഗ്രന്ഥങ്ങള്‍ മനസിലാക്കിയെടുക്കാന്‍ അതീവദുഷ്കരങ്ങളായതുകൊണ്ട് അവയെ വ്യാഖ്യാനം ചെയ്ത് ശ്രുതകീര്‍ത്തി, സത്യന്‍, ചാണക്യന്‍, സിദ്ധസേനന്‍, മണിന്ധന്‍, ജീവശര്‍മ്മാവ് തുടങ്ങിയ ആചാര്യന്മാര്‍ പുതിയ ഗ്രന്ഥങ്ങളെഴുതി.

എഡി 550 നടുത്ത് ജീവിച്ചിരുന്ന വരാഹമിഹിരാചാര്യന്‍ ഈ ഗ്രന്ഥങ്ങളെ വീണ്ടും ലളിതവല്‍ക്കരിച്ച് 383 ശ്ലോകങ്ങളുള്ള വരാഹഹോര (ബൃഹജ്ജാതകം) ഉണ്ടാക്കി. ഭട്ടോല്‍പ്പലാചാര്യര്‍, ത്രിവിക്രമപണ്ഡിതാചാര്യര്‍ തുടങ്ങിയ ആചാര്യര്‍ വരാഹഹോരക്ക് സംസ്കൃതത്തില്‍ അനേകം വ്യാഖ്യാനങ്ങള്‍ രചിച്ചു.

കേരളീയ ജ്യോതിഷസമ്പ്രദായത്തിന്റെ അടിസ്ഥാനം വരാഹഹോരയാണ്. എഡി 1237 ല്‍ തലക്കുളത്ത് ഗോവിന്ദ ഭട്ടതിരി ഇതിനു ദശാധ്യായി എന്ന വ്യാഖ്യാനം സംസ്കൃതത്തില്‍ രചിച്ചു. കൈക്കുളങ്ങര രാമവാര്യരേപ്പോലെ നിരവധിയാളുകള്‍ മലയാളത്തില്‍ വരാഹഹോരക്ക് ഭാഷാവ്യാഖ്യാനം ഉണ്ടാക്കിയിട്ടുണ്ട്.

കേരളത്തില്‍ വളരെ പ്രചാരമുള്ള ജ്യോതിഷ ഗ്രന്ഥമാണ് പ്രശ്നമാര്‍ഗ്ഗം. കൊല്ലവര്‍ഷം 825 മാണ്ടിനടുത്ത് തലശ്ശേരിക്കും കണ്ണൂരിനും മദ്ധ്യേയുള്ള ഇടക്കാട് എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ഇടക്കാട് നമ്പൂതിരിയാണ് ഗ്രന്ഥകര്‍ത്താവെന്ന് കരുതപ്പെടുന്നു. പ്രശ്നമാര്‍ഗ്ഗത്തിന് ദുര്‍ഗ്ഗമാര്‍ത്ഥപ്രകാശിനി എന്നൊരു വ്യാഖ്യാനം അദ്ദേഹം തന്നെയെഴുതിയിട്ടുണ്ട്.

മറ്റു പ്രധാന വ്യാഖ്യാനങ്ങള്‍.

രത്നശിഖ - കൈക്കുളങ്ങര രാമവാരിയര്‍
‍ഉപരത്നശിഖ - പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മ
മനോരമ - നീലകണ്ഠന്‍ ആചാരി
Prasna Marga Vol 1 & 2 - B.V Raman
Prasna Marga Vol 1, 2, 3 - J.N Basil

സംസ്കൃതത്തില്‍ രചിച്ച് മലയാളത്തിലേക്ക് തര്‍ജിമചെയ്യപ്പെട്ട ഗ്രന്ഥങ്ങള്‍.

കൃഷ്ണീയം, ദൈവജ്ഞവല്ലഭ, ഗര്‍ഗ്ഗിഹോര, ബൃഹത് പരാശരഹോര, യവനഹോര, വരാഹസംഹിത, സാരാവലി, പ്രശ്നാനുഷ്ഠാനപദ്ധതി, പ്രശ്നസംഗ്രഹം, പ്രശ്നരത്നം, സന്താനദീപിക, ഫലദീപിക, ജാതകപാരിജാതം, ബൃഹജ്ജാതകപദ്ധതി, മുഹൂര്‍ത്തപദവി, ജാതകചന്ദ്രിക.

പ്രമുഖ ജ്യോതിഷപണ്ഡിതര്‍ മലയാളത്തിലെഴുതുകയും വ്യാഖ്യാനം ചെയ്യുകയും ചെയ്ത ഗ്രന്ഥങ്ങള്‍

ശ്രീപതിപദ്ധതി - വ്യാഖ്യാനം പി.എസ്.പുരുഷോത്തമന്‍ നമ്പൂതിരി
ദൃഗ്ഗണിതം - പരമേശ്വരാചാര്യര്‍
മുഹൂര്‍ത്തരത്നം - ഗോവിന്ദാചാര്യന്
‍ഗോവിന്ദപദ്ധതി - ഗോവിന്ദാചാര്യന്
‍ഭാഷാജാതകപദ്ധതി - ആറന്മുള കൊച്ചുക്യഷ്ണനാശാന്‍
വരാഹഹോര ദശാദ്ധ്യായി - തലക്കുളത്തു ഗോവിന്ദഭട്ടതിരി
നവഗ്രഹഫലങ്ങള്‍ - പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
‍പ്രശ്നപ്രദീപം - പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
‍നിത്യപഞ്ചാംഗഗണിതം - പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
‍ജ്യോതിഷദീപം - ഡോ.പി.എസ്.നായര്‍
‍ജ്യോതിഷഫലനിഘണ്ടു - പ്രൊഫ.എന്‍.ഇ.മുത്തുസ്വാമി
ജ്യോതിഷനിഘണ്ടു - ഓണക്കൂര്‍ ശങ്കരഗണകന്‍
‍വിവാഹവിജ്ഞാനം - ഓണക്കൂര്‍ ശങ്കരഗണകന്‍
നവരത്നങ്ങള്‍ ജ്യോതിഷത്തില്‍ - പ്രൊഫ.എന്‍.ഇ.മുത്തുസ്വാമി
ബൃഹജ്ജാതകം - വ്യാഖ്യാനം ഓണക്കൂര്‍ ശങ്കരഗണകന്‍
‍ജാതകപാരിജാതം - വ്യാഖ്യാനം എന്‍.പുരുഷോത്തമന്‍ പോറ്റി
കര്‍മ്മവിപാകം - പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
‍കാലവിധാനം - വ്യാഖ്യാനം ഡോ.കെ.ബാലക്യഷ്ണവാരിയര്‍
‍കര്‍മ്മപദ്ധതി - എം.മാധവന്‍ നായര്
‍പ്രശ്നമാര്‍ഗ്ഗം - വ്യാഖ്യാനം ക്യഷ്ണാലയം എം.കെ ഗോവിന്ദന്‍
‍ജാതകാഭരണം - വ്യാഖ്യാനം പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
മരണക്കണ്ടി (തമിഴ്) - വ്യാഖ്യാനം എം.ക്യുഷ്ണന്‍ പോറ്റി
ജ്യോതിഷഫലചന്ദ്രിക - പ്രൊഫ.കെ.രാമക്യഷ്ണപിള്ള
സമ്പൂര്‍ണ്ണഹോരാശാസ്ത്രം - പ്രൊഫ.കെ.രാമക്യഷ്ണപിള്ള
ഭാവചിന്ത 1 & 2 - കെ.കെ.ജനാര്‍ദ്ദനക്കുറുപ്പ്
ജ്യോതിഷമാര്‍ഗ്ഗദര്‍ശി - കെ.കെ.ജനാര്‍ദ്ദനക്കുറുപ്പ്
അനുഷ്ഠാനവിജ്ഞാനകോശം - ഡോ.കെ.ബാലകൃഷ്ണവാര്യര്‍
സമ്പൂര്‍ണ്ണജാതകഗണിതം
പൊരുത്തശോധന
നക്ഷത്രജാതകരഹസ്യം
ലഗ്നഫലദീപിക
സ്ത്രീജാതകം

ഇംഗ്ലീഷിലുള്ള ജ്യോതിഷ ഗ്രന്ഥങ്ങളില്‍ ചിലത്.

Healing with Astrology - Maria Starck
Remedical Measures in Astrology - Dr.Gowri Shankar Kapoor
Hindu Predective Astrology - B.V Raman
The Nakshatras - Dennis.M.Harness
Remedical Astrology - K.K Pathan
The Astrology of Seers - David Frawley
Vedic Remedies in Astrology - Sanjay Rath
Astrology for Beginners - B.V Raman
A Manual of Hindu Astrology - B.V Raman
A Catechism of Astrology - B.V Raman
Hindu Predictive Astrology - B.V Raman
How to Judge a Horoscope Vol 1 & 2 - B.V Raman
Three Hundred Important Combinations - B.V Raman
Notable Horoscopes - B.V Raman
My Experiments with Astrology - B.V Raman
Nirayana Tables of Houses - B.V Raman
Bhavartha Ratnakara - B.V Raman
Ashtakavarga System of Prediction - B.V Raman

ഇവ കൂടാതെ നിരവധി താളിയോലഗ്രന്ഥങ്ങളും മറ്റും കൈവശമുള്ളവരുണ്ട്. അവയില്‍ പലതും നൂറ്റാണ്ടുകളായി കൈമാറിവരുന്നതും രഹസ്യസ്വഭാവമുള്ളവയുമാണ്. പാഴൂര്‍ പോലെയുള്ള തറവാടുകളില്‍ ഇത്തരം നിരവധി ജ്യോതിഷരഹസ്യങ്ങളടങ്ങിയ താളിയോലകളുണ്ടെന്നും അവയാണ് അക്കൂട്ടരുടെ വിശേഷപാണ്ഡിത്യത്തിനു കാരണമെന്നും വിശ്വസിക്കപ്പെടുന്നു.

ഇവിടെ ഉപയോഗിക്കുന്ന റെഫറന്‍സ് ഗ്രന്ഥങ്ങള്‍

ജ്യോതിഷചിന്തകള്‍ എന്ന ഈ ബ്ലോഗിലെ ലേഖനങ്ങള്‍ എഴുതാനായി മേല്‍പ്പറഞ്ഞതും അല്ലാത്തതുമാ‍യ നിരവധി ഗ്രന്ഥങ്ങളുടെ സഹായം പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ എന്റെ ജ്യോതിഷക്ലാസുകളിലെ നോട്ടുകള്‍, പേരറിയാത്ത ചില പുസ്തകങ്ങള്‍, നിരവധി ജ്യോതിഷപണ്ഡിതരുമായുള്ള സംഭാഷണങ്ങള്‍ തുടങ്ങിയവയും ഉപയോഗിക്കുന്നുണ്ടെന്ന കാര്യം കൃതജ്ഞതയോടെ അറിയിക്കട്ടെ. അവയുടെ കോപ്പിറൈറ്റ് അതാത് പ്രസാധകരില്‍ നിക്ഷിപ്തമാണ്.

14 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

ജ്യോതിഷഗ്രന്ഥങ്ങളേക്കുറിച്ചും അവയുടെ ചരിത്രവുമാണ് ഈ പോസ്റ്റില്‍.

Unknown said...

ഭഗവാന്‍ ശ്രീ സുബ്രഹ്മണ്യന്‍ നേരിട്ട് രചിച്ചത് ആയിരിക്കാന്‍ വഴിയില്ല . ഭഗവാന്‍ അരുളിച്ചെയ്തതായിരിക്കും .. തിരുത്തം ഉചിതം !

Umesh::ഉമേഷ് said...

ഈ ലിസ്റ്റില്‍ നിന്നു ദയവായി പരമേശ്വരന്റെ ദൃഗ്ഗണിതത്തെ ഒഴിവാക്കൂ. നദിക്കരയില്‍ മലര്‍ന്നു കിടന്നു നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നിരീക്ഷിച്ചു് 55 കൊല്ലം കൊണ്ടു് ആര്യഭടന്‍ ഉള്‍പ്പെടെയുള്ള പൂര്‍വ്വസൂരികള്‍ പറഞ്ഞ കണക്കുകളിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ ജ്യോതിശ്ശാസ്ത്രജ്ഞനാണു പരമേശ്വരന്‍. അതിനു് ആവശ്യത്തിനു് എതിര്‍പ്പുകളും അദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടുമുണ്ടു്. ബാക്കി പറഞ്ഞിരിക്കുന്ന ജ്യോതിഷപുസ്തകങ്ങള്‍ക്കൊപ്പം അതിനെ ചേര്‍ക്കുന്നതു് അന്യായമാണു്.

Anoop Technologist (അനൂപ് തിരുവല്ല) said...

ദൃഗ്ഗണിതത്തിന് അങ്ങനെയൊരു ചരിത്രമുണ്ടായിരുന്നോ? എനിക്കറിയില്ലായിരുന്നു.
പറഞ്ഞുതന്നതിന് നന്ദി.

ദൃഗ്ഗണിതം ജ്യോതിഷത്തിലെ ചില ഗണിതഭാഗങ്ങള്‍ക്ക് റെഫറന്‍സായി ഉപയോഗിക്കാന്‍ കഴിയുമെന്നതിനാലാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

തുടര്‍ന്നും ഉമേഷ്ജിയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.

ശ്രീ said...

അറിയാവുന്നവരെല്ലാം ഇങ്ങനെ ഓരോ അറിവുകള്‍ പങ്കു വയ്ക്കൂ.

:)

താരാപഥം said...

ആദ്യ ഗ്രന്ഥം മുരുകന്റെ സൃഷ്ടിയാവാന്‍ വഴിയില്ല എന്നു തന്നെയാണ്‌ എന്റെ യുക്തിയിലും തോന്നുന്നത്‌. ഉപാസനാമൂര്‍ത്തികളില്‍ നിന്നു ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക്‌ ഇപ്പോഴും ചിലതെല്ലാം ‍ചെയ്യാന്‍ കഴിയുന്നുണ്ട്‌ എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്‌.

Anoop Technologist (അനൂപ് തിരുവല്ല) said...

സ്കന്ദഹോര മുരുകന്റെ കയ്യില്‍ നിന്നുണ്ടായി എന്നാണ് ഗ്രന്ഥങ്ങളില്‍. ചുമ്മാതെ അന്തരീക്ഷത്തില്‍ നിന്ന് പുസ്തകമൊക്കെയുണ്ടാക്കാന്‍ മുരുകനെന്താ മുതുകാടോ?

സുബ്രഹ്മണ്യന്‍ ചിലപ്പോ ജീവിച്ചിരുന്ന പണ്ഡിതനോ ശാസ്ത്രജ്ഞനോ രാജാവോ മറ്റോ ആയിരുന്നിരിക്കാം. കാലക്രമേണ അദ്ദേഹത്തെ ദൈവമാക്കിയതാവും.


ഇനി ജ്യോതിഷം തെറ്റായിരുന്നാല്‍ പോലും ഇഷ്ടദൈവത്തിനെ വേണ്ടരീതിയില്‍ ഉപാസിക്കുന്നതിലൂടെ അത്ഭുതകരമായ റിസല്‍ട്ടുണ്ടാക്കാന്‍ കഴിയുമെന്ന് അഭിപ്രായമുണ്ട്.

Anoop Technologist (അനൂപ് തിരുവല്ല) said...

കെ.പി.എസ് ചേട്ടന്‍, ഉമേഷ്ജീ, ശ്രീ, താരാപഥം എന്നിവര്‍ക്ക് നന്ദി.

ലേഖനത്തില്‍ വരുത്തിയ തിരുത്തുകളും കൂട്ടിച്ചേര്‍ക്കലുകളും
-----------------------

സുബ്രഹ്മണ്യന്‍ രചിച്ചു എന്ന ഭാഗം.

അവസാനം റെഫറന്‍സ് ഗ്രന്ഥങ്ങളെക്കുറിച്ച്.

P.S.Kumar-angattu said...

അനൂപ്‌ ജി,
വളരെ നല്ല ലേഖനങ്ങള്‍..നേരത്തെ ഇത് കണ്ടില്ലല്ലോ എന്ന വിഷമം മാത്രം. താങ്കളുടെ അറിവും പഠനവും ഉപയോഗപ്പെടുത്തി മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യണം...എല്ലാ ഭാവുകങ്ങളും നേരുന്നു.

സന്തോഷ്‌ കുമാര്‍ അങ്ങാട്ട്,ഇലവുംതിട്ട

sreenadh said...

സ്കന്ദഹോരയുടെ ലഭ്യമായ ഭാഗങ്ങളുടെ വിവര്‍ത്തനവും വ്യാഖ്യാനവും AIAF (Ancient Indian Astrology Foundation) പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ജ്യോതിഷകലാലയം പബ്ലിഷേഴ്സ് മുഖേന ഇതിന്‍റെ കോപ്പികള്‍ ലഭ്യമാണ്. സ്കന്ദദേവന്‍ പണ്ടെന്നോ ജീവിച്ചിരുന്ന ഒരു ജ്യോതിഷാചാര്യന്‍ ആയിരുന്നു എന്നു കരുതുന്നതാണ് യുക്തം. വളരെ പ്രാചീനമാണ്, വൈദികമാണ്, സ്കന്ദഹോരയിലെ സംസ്കൃതം, അതുള്‍ക്കൊള്ളുന്ന അറിവുകള്‍ ശ്ലാഘനീയവും. സ്കന്ദഹോരയെ അടിസ്ഥാനമാക്കിയാണ് ഭാരതത്തില്‍ പില്‍ക്കാലത്തുണ്ടായ ഒട്ടുമിക്ക ഋഷിഹോരാ ഗ്രന്ഥങ്ങളും രൂപംകൊണ്ടത്.

Anonymous said...

Mr.അനൂപ്‌ തിരുവല്ല, ഇവിടെ Mr.കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി യും താരാപഥവും ഇവിടെ ഉദേശിച്ചത് മുരുകന്‍ മുതുകാട് ആണെന്നയിരിക്കില്ല അതിനു താങ്കള്‍ ക്ഷുഭിതനാകേണ്ട കാര്യവുമില്ല.ഒരു പക്ഷെ അവര്‍ ഉദ്ദേശിച്ചത് മുരുകന്‍റെ അരുളപ്പാടിനെ ഏതോ ഒരു മഹദ് വ്യക്തി പകര്തിയെഴുതിയെന്നാകും.

Anoop Technologist (അനൂപ് തിരുവല്ല) said...

മുരുകനെന്താ മുതുകാടോ എന്ന് ചോദിച്ചത് ദേഷ്യപ്പെട്ടല്ല. ഒരു ഉപമ പറഞ്ഞന്നേയുള്ളൂ. :)

Unknown said...

അനുപ് സ്കന്ദഹോരഎന്നത് മുരുകൻ അരുൾചെയ്ത ശാസ്ത്രം തന്നെ. അഓലകളിലേയ്ക്പകർത്തിയത് പ്രഥമശിഷൃനായ അഗസ്തൃനും.പിന്നീട് കഴിഞ്ഞദ്വാപരയുഗത്തിൽ വൃാസപുത്രനായ ശുകമഹർഷി സ്കന്ദഹോരപഠിയ്കുകയും വൃാസനെഴുതിയ സ്കന്ദപുരാണത്തിനേ്റഉത്തരാർദ്ധമായി കൂട്ടിചേർക്കുകയും ചെയ്തു സ്കന്ദഹോരയിൽസ്കന്ദഹോരയിൽ സ്കന്ദൻ കല്പിച്ചിട്ടുണ്ട് മനുഷൃായുസ്സിൽ ഈശാസ്ത്രംപഠിച്ചു തീർക്കുക സദ്ധൃമല്ലാ അതിനാൽ എന്നെ ഉപാസിയ്ക്കുന്നവർക്ക്മാത്രമേഇത് ഉപദേശിയ്ക്കാവുഎന്ന് അതിനാലാണ് സ്കന്ദദഹോരആരും കാണാത്തത് പ്രപഞ്ചത്തിൻേറഉത്ഭവം അതിനുമുൻപുള്ളഅവസ്ത മുതലായവകൂടാതേ ജൃോതിഷശാസ്ത്രത്തിനാപേരിടാൻകാരണവും സ്കന്ദൻവിശദീകരിയ്ക്കുന്നുണ്ട്

Unknown said...

ജൃോതിഷചിന്തകളിലെ കമൻസ് വായിച്ചു.മനുഷൃനൻമയ്കായ് മുരുകനരുളിയ ഈശാസ്ത്രത്തെ വിശ്വസിയ്കാത്തവരേ നിങ്ങൾമൂഢരാണ്കാരണം ജൃോതിഷശസ്ത്രം പഠിച്ചിട്ടുവേണം അതിനെപറ്റിതർക്കിയ്ക്കുവാൻ സ്കന്ദഹോരയ്ക് ആപേരിട്ടത് അഗസ്തൃനാണ്. ഉള്ളഴകുംപുറമഴകുംകൊണ്ടജ്ഞാനമുരുകൻ അരുൾചെയ്തതാണ് സ്കന്ദഹോര സ്കന്ദഹോരാതത്വത്തിൽ മനുഷൃൻജീവജാലങളുടെപരിണാമത്തിലവസാനഅവസ്ഥയാണ് ജൃോതിഷശാസ്ത്രത്തിൻെറപരമമായലക്ഷൃംമുക്ത്തിയാണ്.പരമമായതത്വം ഭൂതഭാവിവർത്തമാനകാലത്തേയ്ക വെളിച്ചംവീശുകഎന്നതാണ്